കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കണ്ണൂർ നഗരത്തിൽ നിന്നും 18 കിലോമീറ്റർ വടക്ക് പഴയങ്ങാടിയിലേക്കുള്ള പാതയിൽ കതിരുവെക്കുംതറ എന്ന സ്ഥലത്തുനിന്ന് പടിഞ്ഞാറോട്ട് മാറി ചെറുകുന്ന് തെക്കുമ്പാട് റോഡരികിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സൃഷ്ടികർത്താവായ ബ്രഹ്മദേവൻ ഒരിക്കൽ ദൈവത്തിൻ്റെ മുഖം കണ്ടുവെന്ന് പറഞ്ഞത് കളവായി കരുതി മുഖങ്ങളിൽ നിന്ന് ആ കളവ് പറഞ്ഞ മുഖം അറുക്കുകയാല് ബ്രഹ്മഹത്യാ പാപമുണ്ടായി. ഇതിന് പ്രായശ്ചിത്തമായി രുദ്രദേവന് ഭിക്ഷ യാചിക്കേണ്ടതായി വന്നു. എന്നാൽ ദേവദാനവന്മാരാരും സംഹാര മൂർത്തിക്ക് ഭിക്ഷ നൽകാൻ ധൈര്യപ്പെട്ടില്ല ഒടുവിൽ ദേവന്മാരുടെ അപേക്ഷയനുസരിച്ച് ശ്രീരുദ്ര പത്നിയായ ശ്രീപാർവ്വതി അന്നപൂർണേശ്വരിയുടെ രൂപത്തിൽ ഭഗവാന് ഭിക്ഷ നൽകി. ഇതാണ് അന്നപൂർണേശ്വരിയെ കുറിച്ചുള്ള പുരാണ പ്രോക്തമായ ഐതിഹ്യം.
പെരിഞ്ചല്ലൂർ (തളിപ്പറമ്പ്) രാജരാജേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ മൂർത്തിയായ ശ്രീനീലകണ്ഠ പെരുമാളുടെ (പരമശിവൻ) പത്നിയാണ് അഗ്രശാല മാതാവായ അന്നപൂർണേശ്വരി എന്നാണ് സങ്കല്പം. ആയിരത്തോളം ആണ്ടുകൾക്ക് മുമ്പ് മൂഷകവംശ രാജാവായ വളഭൻ നിർമ്മിച്ച ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ എന്നും മുടങ്ങാതെ രണ്ടു നേരവും അന്നദാനം നടന്നുവരുന്നു. ഒരേ സമയം ആയിരം പേർക്ക് ഇരുന്നുണ്ണാൻ തക്കവണ്ണം വിശാലമായ അഗ്രശാല ഇവിടെയുണ്ട്. സാക്ഷാൽ അന്നപൂർണേശ്വരി തന്നെ വിളമ്പുന്നു എന്നാണ് വിശ്വാസം.
ചെറുകുന്ന് അഗ്രശാലയിൽ രണ്ടുനേരവും ഊട്ടിനുള്ള വിഭവങ്ങൾ ഒരുക്കുന്നത് പാരമ്പര്യ അവകാശികളായ മണിയങ്ങാട്ട് ഇല്ലക്കാരാണ്. ചോറിന് അരി വെക്കുമ്പോൾ 'ചെറുകുന്നിൽ അമ്മേ, ഒരു കുന്ന് ചോറ്' എന്ന് പ്രാർത്ഥിക്കുന്ന പതിവ് നാട്ടുകാർക്കിടയിൽ ഇന്നുമുണ്ട്. ക്ഷേത്രത്തിൽ അന്നപൂർണേശ്വരിയെ വണങ്ങി ഭക്ഷണവും കഴിച്ചേ മടങ്ങാവൂ എന്നാണ് സങ്കല്പം. നിറ, പുത്തരി എന്നിങ്ങനെ നെൽകൃഷിയുമായി ബന്ധപ്പെട്ട കോലത്ത് നാടിൻ്റെ കാർഷികാചാരങ്ങൾ അന്നപൂർണേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. ക്ഷേത്രത്തിൽ ഉപദേവനായി ശ്രീകൃഷ്ണ പ്രതിഷ്ഠയുമുണ്ട്.
അന്നപൂർണേശ്വരി ക്ഷേത്രവും ഒരു കിലോമീറ്ററിനുള്ളിൽ തന്നെയുള്ള ഒളിയങ്കര (മുസ്ലിം) പള്ളിയും വളരെയധികം ആത്മബന്ധം പുലർത്തിപ്പോരുന്ന രണ്ട് ആരാധനാലയങ്ങളാണ്. ഉത്സവ വേളയിൽ ഒളിയങ്കര പള്ളിയിൽ നിന്ന് എത്തിക്കുന്ന അരിയും പഞ്ചസാര കലവും ആദരപൂർവ്വം അമ്പലത്തിൽ സ്വീകരിക്കപ്പെടുന്നു. ആഘോഷാവസരങ്ങളിൽ ക്ഷേത്രത്തിൽ നിന്ന് അരിയും വെളിച്ചെണ്ണയും പള്ളിയിൽ എത്തിക്കുന്ന പതിവുമുണ്ട്. വിഷുവിളക്കുത്സവവും വട്ടപ്പന്തലും. എല്ലാ വർഷവും വിഷു സംക്രമം മുതലുള്ള ഒരാഴ്ചക്കാലം ആനപ്പുറത്തെഴുന്നള്ളിപ്പോടെയുള്ളതാണ് വാർഷികോത്സവം. ഉത്സവത്തിനായി ഉണങ്ങി മെടഞ്ഞ തെങ്ങോലയും, കവുങ്ങിൻ തടിയും, തേക്കിൻ കാലുകളും ഉപയോഗിച്ചൊരുക്കുന്ന വിശാലമായ വട്ടപ്പന്തൽ ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്.
അടുത്ത കൊല്ലവും വട്ടപ്പന്തലിൽ കാണാം എന്ന് ഗൃഹാതുരമായ ഉപചാര വാക്കുകൾ നാട്ടുകാർക്കിടയിൽ ഒരു ശൈലിയായി നിലനിൽക്കുന്നു.
The Annapoorneshwari Temple at Cherukunnu is one of the major temples in Kerala, located in the Kannur district. This temple is situated on the Cherukunnu South Road, westward from a place called Kathiruvekkumthara, along the road leading to Pazhayangadi, 18 kilometers north of Kannur city.
It is said that Brahma, the creator, once falsely claimed to have seen the face of the divine. For this lie, one of his heads that spoke the lie was cut off, resulting in the sin of Brahmahatya (the killing of a Brahmin). To atone for this sin, he had to beg for alms from Rudra (Shiva). However, none of the gods or demons dared to give alms to the fierce destroyer form of Rudra. Finally, upon the gods' request, Parvati, Rudra's wife, gave alms to him in the form of Annapoorneshwari. This is the mythological legend associated with Annapoorneshwari.
Annapoorneshwari is considered to be the consort of Sree Neelakanta Perumal (Parama Shiva), the presiding deity of the Perinchellur (Thalipparamba) Rajarajeshwara Temple. For thousands of years, the Cherukunnu Annapoorneshwari Temple, built by the Mushaka dynasty king Valabhan, has been conducting food offerings twice daily without fail. There is a large dining hall here capable of seating a thousand people at a time, where it is believed that Annapoorneshwari herself serves the food.
The food for the meals at the Cherukunnu Agrashala is prepared by the traditional custodians, the Maniyangattu family. The local custom of praying 'O mother of Cherukunnu, a mound of rice for you' while setting aside rice for the deity still persists among the locals. It is a common belief that one should not leave the temple without worshiping Annapoorneshwari and partaking in the food offered. The temple's agricultural traditions are connected to rice farming customs such as "Nira" and "Puthari." The temple also has a deity of Sri Krishna installed as a sub-deity.
The Annapoorneshwari Temple and the Oliyankara (Muslim) mosque, located within a kilometer of each other, share a deep bond. During festival times, rice and sugar mixture brought from the mosque is respectfully received at the temple. Likewise, rice and oil from the temple are taken to the mosque during celebrations, maintaining a tradition of communal harmony.
The annual festival starts with the Vishu Sankramam and lasts for a week, highlighted by a large vattapandal (circular pavilion) made of dried coconut leaves, bamboo, and teak poles. The promise of meeting again next year at the vattapandal is a heartfelt custom among the locals.